Connect with us

Health

ഡെല്‍റ്റ വകഭേദത്തിനെതിരെ വാക്‌സിന്‍ ഫലപ്രദമോ? അഞ്ച് ചോദ്യങ്ങളും ഉത്തരങ്ങളും

Published

|

Last Updated

കോവിഡ് 19 വൈറസിന്റെ വകഭേദമായ ഡെല്‍റ്റ രാജ്യത്താകെ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ദ്രുതഗതിയില്‍ പകരുന്ന ഇനമാണിത്. യു എസില്‍ നിലവില്‍ 6 ശതമാനം കേസുകള്‍ ഡെല്‍റ്റ വൈറസ് മൂലമാണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡെല്‍റ്റ വേരിയെന്റ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയിലാണ്. പിന്നീടാണ് ലോകാരോഗ്യ സംഘടന ഈ വകഭേദത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്.

ഡെല്‍റ്റ വകഭേദം ലോകത്തെ എങ്ങനെയാണ് ബാധിക്കുക? വാക്‌സിനേഷനിലൂടെ ചെറുക്കാന്‍ സാധിക്കുമോ? ഇതുമായി ബന്ധപ്പെട്ടുള്ള അഞ്ച് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം:

1. എന്തുകൊണ്ട് ലോകം ഡെല്‍റ്റ വേരിയന്റിനെ ഭയക്കുന്നു?

ഡെല്‍റ്റയ്ക്ക് ആല്‍ഫ വേരിയെന്റിനേക്കാള്‍ 60 ശതമാനം വേഗതയില്‍ രോഗം പടര്‍ത്താനുള്ള ശേഷിയുണ്ട്. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ വന്ന ഡെല്‍റ്റയുടെ ഇരട്ടിക്കല്‍ റേറ്റ് വളരെ കൂടുതലാണ്. നാലര മുതല്‍ പതിനൊന്നര ദിവസം വരെയാണ് ഇതിന്റെ ഇരട്ടിക്കല്‍ സമയമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

2. വാക്‌സിനേഷനിലൂടെ ഡെല്‍റ്റ വൈറസിനെ ചെറുക്കാന്‍ സാധിക്കുമോ?

ഫൈസര്‍, അസ്ട്രാ സെനിക്ക വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ ഉറപ്പുനല്‍കുന്നത് വാക്‌സിന്‍ എടുക്കുന്ന 90 ശതമാനം ആളുകള്‍ക്കും ഡെല്‍റ്റ വൈറസ് ബാധിച്ചാല്‍ ആശുപത്രിവാസമില്ലാതെ മുക്തിനേടാന്‍ സാധിക്കുമെന്നാണ്. ഇംഗ്ലണ്ടിലെ പൊതുജനാരോഗ്യ വിഭാഗത്തിന്റെ പഠനത്തിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഭാരത് ബയോടെക്കിന്റെ കോവാക്‌സിനും ഡെല്‍റ്റ, ബീറ്റ വൈറസുകളെ ചെറുക്കാന്‍ സഹായിക്കുമെന്ന് പൂനെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസെര്‍ച്ചിലെ വിദഗ്ധര്‍ പറയുന്നു. വാക്‌സിനെടുത്തവര്‍ക്ക് ഡെല്‍റ്റ വൈറസ് രോഗം ബാധിച്ചിരുന്നു. എന്നാല്‍ അവരുടെ നില ഗുരുതരമല്ലായിരുന്നെന്ന് ഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനത്തില്‍ പറയുന്നു.

3. ഡെല്‍റ്റ വൈറസ് കൂടുതല്‍ ജനിതകരമാറ്റത്തിന് വിധേയമായിട്ടുണ്ടോ?

ലോകമെമ്പാടും നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുന്ന ബി.1.617.2 വേരിയന്റിന് ജനിതകമാറ്റം സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട് ഇന്ത്യയിലെ ശാസ്ത്രജ്ഞന്മാര്‍ പറയുന്നു. എ വൈ 1 അല്ലെങ്കില്‍ ഡെല്‍റ്റ പ്ലസ് എന്ന് വിളിക്കപ്പെടുന്ന ഈ പുതിയ വേരിയന്റിന് മോണോ ക്ലോണല്‍ ആന്റിബോഡി കോക്ടെയ്ല്‍ ചികിത്സ ഫലപ്രദമാണ്. സാര്‍സ് കോവ് 2 ന്റെ സ്‌പൈക്ക് പ്രോട്ടീന്‍ മനുഷ്യ കോശങ്ങളിലേക്ക് പ്രവേശിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

4. വാക്‌സിനേഷന്‍ ഇപ്പോള്‍ എത്ര നിര്‍ണ്ണായകമാണ്?

ഒറിജിനല്‍ സാര്‍സ് കോവി 2 വൈറസ് ദ്രുതഗതിയില്‍ പകരാനുള്ള സാധ്യത കൂടുതലാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. വാക്‌സിനേഷന്‍ എടുക്കുന്നതിലൂടെ രോഗവ്യാപനം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളും ഉറപ്പുനല്‍കുന്നത്.

5. വാക്‌സിനേഷന്‍ ഡോസുകള്‍ എടുക്കാനുള്ള കാലതാമസം എങ്ങനെ ബാധിക്കും?

രണ്ട് ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കുറഞ്ഞ ദിവസങ്ങള്‍ക്കൊണ്ട് എടുക്കുന്നതാണ് ഉചിതമെന്നാണ് കുറച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഒരു ഡോസ് വാക്‌സിന്‍ എടുത്ത് അടുത്ത വാക്‌സിന് കുറച്ച് സമയമെടുത്തെന്ന് കരുതി ആശങ്കപ്പെടേണ്ടതില്ല. അധികമാളുകളും ആദ്യ ഡോസ് വാക്‌സിന്‍ എടുത്തവരാണ്. അവര്‍ക്കെല്ലാം രോഗപ്രതിരോധശേഷി ഒരുപരിധിവരെയുണ്ടാകുമെന്ന് നിധി ആയോഗ് മെമ്പര്‍ ഡോ. വി.കെ പോള്‍ പറയുന്നു.