Connect with us

Covid19

5.38 ലക്ഷം ഡോസ് വാക്സിൻ കൂടി സംസ്ഥാനത്തെത്തി

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് പ്രതിരോധ വാക്സിന്റെ 5.38 ലക്ഷം ഡോസ് കൂടി സംസ്ഥാനത്തെത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനം വാങ്ങിയ 1,88,820 ഡോസ് കൊവിഷീല്‍ഡ് വാക്‌സിനും കേന്ദ്രം അനുവദിച്ച 3.5 ലക്ഷം കൊവീഷീല്‍ഡ് വാക്‌സിനുമാണ് ലഭിച്ചത്.

നേരത്തെ കെ എം എസ് സി എല്‍ മുഖേന ഓര്‍ഡര്‍ നല്‍കിയ സംസ്ഥാനത്തിന്റെ വാക്‌സിന്‍ ഇന്നലെയാണ് എറണാകുളത്ത് എത്തിയത്. ഇത് വിവിധ ജില്ലകളിലായി വിതരണം ചെയ്തുവരുന്നു. കേന്ദ്രം അനുവദിച്ച വാക്‌സിന്‍ രാത്രിയോടെ തിരുവനന്തപുരത്താണ് എത്തിയത്.

ഇതോടെ സംസ്ഥാനത്തിനാകെ 1,10,52,440 ഡോസ് വാക്‌സിനാണ് ലഭ്യമായത്. അതില്‍ 9,35,530 ഡോസ് കൊവിഷീല്‍ഡ് വാക്‌സിനും 1,37,580 ഡോസ് കൊവാക്‌സിനും ഉള്‍പ്പെടെ ആകെ 10,73,110 ഡോസ് വാക്‌സിനാണ് സംസ്ഥാനം വാങ്ങിയത്. 90,34,680 ഡോസ് കൊവിഷീല്‍ഡ് വാക്‌സിനും 9,44,650 ഡോസ് കൊവാക്‌സിനും ഉള്‍പ്പെടെ ആകെ 99,79,330 ഡോസ് വാക്‌സിന്‍ കേന്ദ്രം നല്‍കി.