Connect with us

Covid19

കൊവിഡ് വാക്‌സിന്‍ സ്വീകരിക്കും: ബാബ രാം ദേവ്

Published

|

Last Updated

ഡെറാഡൂണ്‍ | കൊവിഡ് പ്രതിരോധത്തിന് വാക്‌സിന്‍ ആവശ്യമില്ലെന്ന് പറഞ്ഞ മുന്‍നിലപാട് തിരുത്തി വിവാദ യോഗഗുരു ബാബാ രാംദേവ്. താന്‍ വാക്‌സിന്‍ സ്വീകരിക്കുമെന്ന് പറഞ്ഞ രാം ദേവ് എല്ലാവരോടും വാക്‌സിന്‍ സ്വീകരിക്കാനും ആഹ്വാനം ചെയ്തു. യോഗയുടെയും ആയുര്‍വേദത്തിന്റെയും സംരക്ഷണം തനിക്ക് ഉള്ളതിനാല്‍ കൊവിഡ് വാക്‌സിന്‍ ആവശ്യമില്ലെന്നായിരുന്നു നേരത്തെ രാംദേവ് പറഞ്ഞത്.

നേരത്തെ ഡോക്ടര്‍മാരെ വിമര്‍ശിച്ചിരുന്ന രാംദേവ് ആ നിലാുടും മാറ്റി. ഈശ്വരന്റെ ഭൂമിയിലെ പ്രതിനിധികളാണ് ഡോക്ടര്‍മാരെന്നും രാംദേവ് പറഞ്ഞു. രാജ്യത്തെ 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരര്‍ക്കും ജൂണ്‍ 21 മുതല്‍ വാക്‌സിന്‍ സൗജന്യമാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ ചരിത്രപരമായ ചുവടുവയ്‌പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Latest