Connect with us

Kerala

മുട്ടില്‍ വനംകൊള്ള; അന്വേഷണത്തിന് സ്‌റ്റേ ഇല്ല

Published

|

Last Updated

കൊച്ചി | വയനാട് മുട്ടില്‍ വനംകൊള്ള കേസിലെ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹരജി ഹൈക്കോടതി തള്ളി. പ്രതികളായ റോജോ അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് കോടതിയെ സമീപിച്ചത്.

പ്രതികള്‍ക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത ബന്ധമുള്ള കേസ് ആണെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. വില്ലേജ് ഓഫീസര്‍മാരടക്കം കേസില്‍ അന്വേഷണം നേരിടുകയാണ്. കേസുമായി ബന്ധപ്പെട്ട് പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് വനം കൊള്ള നടത്തിയതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ഈ വാദങ്ങളെല്ലാം പരിഗണിച്ചാണ് കോടതി സ്റ്റേ ആവശ്യം തള്ളിയത്.

കൊള്ളയുമായി ബന്ധപ്പെട്ട് വനം വകുപ്പ് സമഗ്ര അന്വേഷണം നടത്തിവരികയാണ്.

Latest