Connect with us

National

കാണ്‍പൂരില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 15 മരണം

Published

|

Last Updated

കാണ്‍പൂര്‍  | ഉത്തര്‍പ്രദേശില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. 24 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ നിരവധി പേരുടെ നില അതീവ ഗുരുതരമാണ്.

ഇന്ന് രാത്രി കാണ്‍പൂരിലാണ് അപകടം ഉണ്ടായത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ശതാബ്ദി എ സി ബസാണ് അപകടത്തില്‍പ്പെട്ടത്. ലക്നൗവില്‍ നിന്നും ഡല്‍ഹിയിലേക്ക് വരികയായിരുന്നു ബസ്. പരുക്കേറ്റവരെ ലാല ലജ്പത് റായ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest