Connect with us

Kasargod

കാഞ്ഞങ്ങാട് സ്വദേശി ദുബൈയിൽ കൊവിഡ് ബാധിച്ച് മരിച്ചു

Published

|

Last Updated

ദുബൈ | കാസർകോട് കാഞ്ഞങ്ങാട് ബദരിയ നഗർ അസൈനാർ റുഖിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഷബീബ് (38 ) കൊവിഡ് ബാധിച്ച് മരിച്ചു. സുഖമില്ലാത്തത് കാരണം കഴിഞ്ഞ കുറച്ചു ദിവസമായി ഷാർജ സുലൈഖ ഹോസ്പിറ്റൽ പ്രവേശിപ്പിച്ചിരുന്ന ഷബീബ് ദുബൈ ഹോസ്പിറ്റലിലാണ് മരണപ്പെട്ടത്.
ഭാര്യ : റംസീന. മക്കൾ : സയാ മറിയം, സമാ മറിയം. സഹോദരന്മാർ : ശകീബ്, ഷഹീർ, ശബാന. ദുബൈ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി സോനാപൂർ ഖബർ സ്ഥാനിയിൽ മറവ് ചെയ്തു. ഷാർജയിൽ പ്രവർത്തിക്കുന്ന മുട്ട കമ്പനിയായ മോഡേൺ പൊളിട്രി ഫാംസിലെ ജീവനക്കാരനായിരുന്നു മുഹമ്മദ് ഷബീബ്.