Connect with us

Covid19

വ്യവസായ മന്ത്രി പി രാജീവിന് കൊവിഡ്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന വ്യവസായ മന്ത്രി പി രാജീവിന് കൊവിഡ്- 19 സ്ഥിരീകരിച്ചു. ഇന്നലെ രാത്രി ജലദോഷവും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാവിലെ തന്നെ ആന്റിജന്‍ ടെസ്റ്റ് നടത്തുകയും കൊവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു.

മന്ത്രിയെ തിരുവനന്തപുരം മെഡി.കോളജ് ആശുപത്രിയിലേക്ക് മാറ്റി. നേരത്തേ രണ്ട് ഡോസ് വാക്‌സിനും അദ്ദേഹം എടുത്തിരുന്നു. നിയമസഭാ സമ്മേളനം കൂടി നടക്കുന്ന വേളയിലാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.

Latest