Connect with us

Kerala

എറണാകുളത്ത് കാണാതായ എഎസ്‌ഐ വീട്ടില്‍ തിരിച്ചെത്തി

Published

|

Last Updated

കൊച്ചി | എറണാകുളം പള്ളുരുത്തിയില്‍ കാണാതായ പോലീസ് ഉദ്യോഗസ്ഥന്‍ തിരിച്ചെത്തി. ഹാര്‍ബര്‍ പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ ഉത്തംകുമാറാണ് ഇന്ന് രാവിലെ വീട്ടില്‍ തിരിച്ചെത്തിയത്. ഇദ്ദേഹത്തെ കണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യയാണ് പരാതി നല്‍കിയത്.

ജോലിക്ക് വൈകി എത്തിയതിനു സിഐ മാനസികമായി പീഡിപ്പിച്ചെന്നും ഇതിന് പിന്നാലെയാണ് ഉത്തംകുമാറിനെ കാണാതായതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ ആരോപണം പോലീസ് തള്ളിയിരുന്നു.

വ്യാഴാഴ്ച ഡ്യൂട്ടിക്ക് വൈകി എത്തിയതിന് സിഐ ഹാജര്‍ ബുക്കില്‍ ഉത്തംകുമാറിന് ലീവ് ആണെന്ന് രേഖപ്പെടുത്തി. ഇതേ തുടര്‍ന്ന് വീട്ടില്‍ മടങ്ങിയെത്തിയ ഉത്തംകുമാറിന് വൈകിട്ടോടെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

വിശദീകരണം നല്‍കാന്‍ വെള്ളിയാഴ്ച രാവിലെ സ്റ്റേഷനിലേക്ക് പോകുകയാണ് എന്നു പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയെങ്കിലും പിന്നീട് കാണാതാവുകയായിരുന്നു