Kerala
ലതിക സുഭാഷിന് എന്‍സിപി അര്‍ഹമായ പരിഗണന നല്‍കും: മന്ത്രി എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം | കോണ്‍ഗ്രസില്‍നിന്നും രാജിവെച്ച ലതിക സുഭാഷിനെ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്ത് മന്ത്രി എ കെ ശശീന്ദ്രന്‍. ലതിക സുഭാഷിന് അര്‍ഹമായ പരിഗണന എന്‍സിപി നല്‍കുമെന്നും മന്ത്രി പറഞ്ഞു. എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയുമായി ലതികാ സുഭാഷ് ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. എന്‍സിപി കോണ്‍ഗ്രസ് പാരമ്പര്യമുള്ള പാര്‍ട്ടിയാണെന്നും ഉടന്‍ തീരുമാനമെടുക്കുമെന്നും ലതിക സുഭാഷ് വ്യക്തമാക്കിയിരുന്നു.
സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിച്ചിരുന്നു.7624 വോട്ട് നേടിയ ലതിക യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തോല്‍വിയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. ലതിക സുഭാഷിലൂടെ കോണ്‍ഗ്രസില്‍ അതൃപ്തരായി തുടരുന്ന കൂടുതല്‍ നേതാക്കളെ എന്‍സിപിയിലേക്ക് അടുപ്പിക്കുകയാണ് ചാക്കോയുടെ ലക്ഷ്യം.
---- facebook comment plugin here -----