Connect with us

Business

ആക്‌സിസ് ബേങ്കിലെ രണ്ട് ശതമാനം ഓഹരി വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

Published

|

Last Updated

മുംബൈ | ആക്‌സിസ് ബേങ്കിലെ രണ്ട് ശതമാനം ഓഹരി 4,000 കോടി രൂപക്ക് വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. 5.8 കോടി ഓഹരികളാണ് വില്‍ക്കുന്നത്. സ്‌പെസിഫൈഡ് അണ്ടര്‍ടേക്കിംഗ് ഓഫ് ദ യൂനിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ (സൂടി) വഴിയാണ് വില്‍പ്പന.

680 രൂപയാണ് ഒരു ഓഹരിയുടെ ഏറ്റവും കുറഞ്ഞ വില. 4.4 ശതമാനം ഇളവിലാണ് ഈ തുക നിശ്ചയിച്ചത്. ചില്ലറയിതര നിക്ഷേപകര്‍ക്ക് ഇന്നും മറ്റ് വ്യക്തികള്‍ക്ക് നാളെയും ഓഹരികള്‍ വാങ്ങാം.

Latest