Connect with us

Ongoing News

സംഘടനാ മികവിൽ ചിറ്റയം ഗോപകുമാർ

Published

|

Last Updated

പത്തനംതിട്ട | 2011, 2016 തിരഞ്ഞെടുപ്പുകളിൽ അടൂരിൽ നിന്ന് വിജയിച്ച ചിറ്റയം ഗോപകുമാർ നിയമസഭയിലേക്കെത്തുന്നത് സംഘടനാ രംഗത്തെ മികവുറ്റ പ്രവർത്തനത്തിന്റെ തേരിലാണ്. 56കാരനായ ചിറ്റയം ഗോപകുമാർ വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. എ ഐ എസ് എഫ് കൊട്ടാരക്കര താലൂക്ക് സെക്രട്ടറി, കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. തുടർന്ന് എ ഐ വൈ എഫിലും എ ഐ ടി യു സിയിലും പ്രവർത്തനം ആരംഭിച്ചു. കർഷക തൊഴിലാളി ഫെഡറേഷൻ (ബി കെ എം യു) കൊല്ലം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, ദേശീയ കൗൺസിൽ അംഗം, എ ഐ ടി യു സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം, എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

Latest