Connect with us

Covid19

സംസ്ഥാനങ്ങള്‍ക്കുള്ള കൊവിഷീല്‍ഡ് വാക്‌സീന്‍ വില കുറച്ചു; ഡോസൊന്നിന് 300 രൂപയാക്കി

Published

|

Last Updated

ന്യൂഡല്‍ഹി | സംസ്ഥാനങ്ങള്‍ക്കുള്ള കോവിഷീല്‍ഡ് വാക്‌സീന്റെ വിലയില്‍ കുറവ് വരുത്തി പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. വാക്സീന്‍ ഡോസിന് 300 രൂപക്ക് നല്‍കും. നേരത്തെ 400 രൂപയായിരുന്നു വില. സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയും കേന്ദ്ര സര്‍ക്കാരിന് 150 രൂപയും വില നിശ്ചയിച്ചിരുന്നത് അതേപടി തുടരും.

സംസ്ഥാനങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാനാണ് നിലവിലെ നിരക്കില്‍ നിന്ന് 25 ശതമാനം കുറവ് വരുത്തിയതെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനെവാല ട്വിറ്ററില്‍ കുറിച്ചു. ഓക്സ്ഫോഡ്-ആസ്ട്രസെനിക്ക വികസിപ്പിച്ച വാക്സീന്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്.ഭാരത് ബയോടെക്-ഐ സി എം ആര്‍ സഹകരണത്തോടെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിന്‍ സംസ്ഥാനങ്ങള്‍ക്ക് ഡോസൊന്നിന് 600 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് 1200 രൂപയ്ക്കുമാണ് നല്‍കുക.

Latest