Connect with us

Gulf

അറബ് രാജ്യങ്ങളില്‍ മൂന്നാമത്തെ സമ്പന്ന രാജ്യമായി കുവൈത്ത്

Published

|

Last Updated

കുവൈത്ത് സിറ്റി | അറബ് രാജ്യങ്ങളില്‍ മൂന്നാമത്തെ സമ്പന്ന രാജ്യമായി കുവൈത്ത്. അമേരിക്കന്‍ മാഗസിനായ സി ഇ ഒ വേള്‍ഡ് തയ്യാറാക്കിയ പട്ടിക പ്രകാരം കുവൈത്തിന്റെ ജി ഡി പിയില്‍ ആളോഹരി വരുമാനം 25,290 ഡോളറാണ്. അറബ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ള ഖത്വറിന്റെ ആളോഹരി വരുമാനം 59,143 ഡോളറാണ്. രണ്ടാം സ്ഥാനത്തുള്ള യു. എ ഇയുടെത് 35,171 ഡോളറും.

അതേസമയം, ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്തിന് 39-ാം സ്ഥാനമാണുള്ളത്. എന്നാല്‍ അറബ് രാജ്യങ്ങളില്‍ ഏറ്റവും സമ്പത്തുള്ള ഖത്വറിന് ലോക രാജ്യങ്ങളില്‍ പത്താം സ്ഥാനമാണുള്ളത്.

Latest