Connect with us

Obituary

കെ എസ് ആർ ടി സി ബസ് ആംബുലൻസിലിടിച്ച് യുവാവ് മരിച്ചു

Published

|

Last Updated

ആംബുലൻസിൽ കെ എസ് ആർ ടി സി ഇടിച്ചുണ്ടായ അപകടം. ഇൻസെറ്റിൽ മരിച്ച ബെൻസൺ

അടൂർ | എം സി റോഡിൽ പന്തൽ ജംങ്ഷനു സമീപം കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് ആംബുലൻസിലിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു. തൃശ്ശൂർ ആക്കിക്കാവ് തോലത്ത് വീട്ടിൽ ബെൻസൺ ടി സാക്ക്(38) ആണ് മരിച്ചത്. അടൂരിൽ നിന്നും എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ രോഗിയെ ഇറക്കി തിരികെ അടൂരിലേക്ക് വരുകയായിരുന്ന ആംബുലൻസിൽ അടൂർ ഭാഗത്തു നിന്നും ആലുവയ്ക്ക് പോയ ബസ് ഇടിക്കുകയായിരുന്നു.

തിരക്കു കുറഞ്ഞ റോഡിൽ അമിത വേഗതയിൽ വന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കുമ്പോഴാണ് ആംബുലൻസിൽ ഇടിച്ചത്. ആംബുലൻസ് ഡ്രൈവർ ബസ് വരുന്നതു കണ്ട് റോഡരികിലേക്ക് പരമാവധി ഒതുക്കിയെങ്കിലും ബസ് ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നാട്ടുകാരുടേയും പോലീസിൻ്റേയും അഗ്നി രക്ഷാ സേനയുടേയം ഏറെ നേരത്തെ  പരിശ്രമത്തിലാണ് ബെനി സണിനെ പുറത്തെടുത്തത്.

കെ എസ് ആർ ടി സി ഡ്രൈവർ ആലുവ സ്വദേശി മുനീറിനെ അടൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു. ബസ് ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു.

Latest