Connect with us

Malappuram

മലപ്പുറം ജില്ലയിലെ 16 പഞ്ചായത്തുകളിൽ നിരോധനാജ്ഞ

Published

|

Last Updated

മലപ്പുറം | കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ 16 പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ പ്രഖ്യപിച്ചു. ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ 30 ശതമാനം കൂടുതലുള്ള പഞ്ചായത്തുകളിൽ ഇന്ന് രാത്രി 9 മണി മുതൽ ഈ മാസം 30 വരെയാണ് നിരോധാനാജ്ഞ. നന്നംമുക്ക്, മുതുവല്ലൂർ , ചേലേമ്പ്ര, വാഴയൂർ, തിരുനാവായ, പോത്തുകല്ല് , ഒതുക്കുങ്ങൽ, താനാളൂർ, നന്നമ്പ്ര, ഊരകം, വണ്ടൂർ, പുൽപ്പറ്റ, വെളിയംകോട്, ആലംകോട്, വെട്ടം, പെരുവള്ളൂർ എന്നീ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ. കഴിഞ്ഞ ദിവസം ജില്ലയിലെ ഏഴു പഞ്ചായത്തുകളിലും കൊണ്ടോട്ടി നഗരസഭയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പഞ്ചായത്തുകളിൽ ആളുകൾ കൂട്ടം കൂടുന്നത്​ കർശനമായി നിയന്ത്രിക്കും.

Latest