Connect with us

Science

വോള്‍ഫ് റായറ്റ് നക്ഷത്രങ്ങളില്‍ അപൂര്‍വ പൊട്ടിത്തെറി കണ്ടെത്തി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍

Published

|

Last Updated

ന്യൂഡല്‍ഹി | നക്ഷത്രസമൂഹത്തിലെ അപൂര്‍വ സ്‌ഫോടനം കണ്ടെത്തി ഇന്ത്യന്‍ ജ്യോതിശാസ്ത്രജ്ഞര്‍. ഏറ്റവും ചൂടുള്ള നക്ഷത്രഗണങ്ങളില്‍ പെടുന്ന വോള്‍ഫ് റായറ്റ് (ഡബ്ല്യു ആര്‍) ആണ് പൊട്ടിത്തെറിച്ചത്. വന്‍തോതില്‍ ഊര്‍ജം പുറന്തള്ളുന്ന പ്രപഞ്ചത്തിലെ അത്യുഗ്രന്‍ സ്‌ഫോടനമായ സൂപ്പര്‍നോവ പ്രതിഭാസമാണ് കണ്ടെത്തിയത്.

ദീര്‍ഘകാലം നിരീക്ഷിച്ചാണ് ഈ കണ്ടെത്തല്‍. പൊട്ടിത്തെറിക്കുന്ന നക്ഷത്രങ്ങളുടെ പ്രകൃതവും പൊട്ടിത്തെറിച്ചുണ്ടാകുന്ന വസ്തുക്കളും മനസ്സിലാക്കാന്‍ സാധിക്കും. വന്‍തോതില്‍ പിണ്ഡമുള്ള വമ്പന്‍ നക്ഷത്രങ്ങളുടെ എണ്ണം സംബന്ധിച്ച് ധാരണയുണ്ടാക്കാനുമാകും.

വര്‍ധിച്ച തോതില്‍ പ്രകാശിക്കുന്ന നക്ഷത്രങ്ങളാണ് വോള്‍ഫ് റായറ്റ്. സൂര്യനേക്കാള്‍ ആയിരക്കണക്കിന് മടങ്ങ് പ്രകാശിക്കും. അതിനാല്‍ ജ്യോതിശാസ്ത്രജ്ഞര്‍ക്ക് ഏറെ കാലമായി താത്പര്യവുമുണ്ട്. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലുള്ള ആര്യഭട്ട റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്‌സര്‍വേഷനല്‍ സയന്‍സി(ഏരീസ്)ലെ ശാസ്ത്രജ്ഞരാണ് നിരീക്ഷണം നടത്തിയത്.

Latest