Kerala
മുരളീധരന്‍ ശക്തനായ പ്രതിയോഗിയെന്ന് ഒ രാജഗോപാല്‍; അഭിപ്രായം കുമ്മനത്തെ ഒപ്പമിരുത്തി

തിരുവനന്തപുരം | നേമം മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ ശക്തനായ പ്രതിയോഗിയെന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് ഒ രാജഗോപാല്‍ എം എല്‍ എ. നേമത്തെ ബി ജെ പി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനെ ഒപ്പമിരുത്തിയായിരുന്നു രാജഗോപാലിന്റെ പരാമര്‍ശം.
തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിന് മുമ്പായി ഒ രാജഗോപാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി കാണുകയായിരുന്നു കുമ്മനം. കെ മുരളീധരന്‍ പാരമ്പര്യമുള്ള രാഷ്ട്രീയ നേതാവാണെന്നും കെ കരുണാകരന്റെ മകനാണെന്നും രാജഗോപാല്‍ ഓര്‍മിപ്പിച്ചു.
ശക്തനായ എതിരാളിയെ ലഭിച്ച കുമ്മനത്തിന് എല്ലാ വിധ വിജയാശംസകളും നേരുന്നതായും രാജഗോപാല്‍ അഭിപ്രായപ്പെട്ടു. ബി ജെ പിയുടെ കേരളത്തിലെ ആദ്യ എം എല്‍ എയായ രാജഗോപാല്‍ ഇത്തവണ മത്സരിക്കുന്നില്ല.
---- facebook comment plugin here -----