Connect with us

Kerala

ഏളംകുളം വളവില്‍ വീണ്ടും അപകടം: ബൈക്ക് യാത്രികന്‍ മരിച്ചു

Published

|

Last Updated

കൊച്ചി | വൈറ്റില കടവന്ത്ര റോഡിലെ എളംകുളം ഭാഗത്തെ വളവില്‍ വാഹനപാകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഇന്ന് രാവിലെയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. തൊടുപുഴ സ്വദേശി സനില്‍ സത്യന്‍ (21) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ സ്ലാബില്‍ ഇടിക്കുകയായിരുന്നു. കഴിഞ്ഞ ഏഴ് മാസത്തിനിടെ ഈ അപകട വളവില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒമ്പതു പേരാണ് മരിച്ചത്.

 

---- facebook comment plugin here -----

Latest