Connect with us

Kozhikode

യു കെ സ്വദഖത്തുല്ല സഖാഫി നിര്യാതനായി

Published

|

Last Updated


കൊടുവള്ളി | സിറാജ് ദിനപത്രം ഓമശ്ശേരി-തിരുവമ്പാടി ലേഖകൻ നടമ്മൽ പൊയിൽ ഉരാളുകണ്ടിയിൽ യു കെ സ്വദഖത്തുല്ല സഖാഫി (33) നിര്യാതനായി. എസ് എസ് എഫ് ഓമശ്ശേരി ഡിവിഷൻ മുൻ പ്രസിഡന്റും സെക്രട്ടറിയും മർകസ് ലോ കോളജിൽ എൽ എൽ ബി അവസാന വർഷ വിദ്യാർഥിയുമായിരുന്നു.

എസ് എസ് എഫ് ജില്ലാ പ്രവർത്തക സമിതിയംഗം, ക്യാമ്പസ് സിൻഡിക്കേറ്റ് കൺവീനർ, എസ് എസ് എഫ് കൊടുവള്ളി ഡിവിഷൻ മുൻ പ്രസിഡന്റ്, സെക്രട്ടറി, എസ് വൈ എസ് പുത്തൂർ സർക്കിൾ വൈസ് പ്രസിഡന്റ്എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഓമശ്ശേരി സുനനുൽ ഹുദ മദ്റസയിൽ അധ്യാപകനായും അടിവാരം കുന്തളംതോട് മഹല്ല് ഖത്വീബായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

തലച്ചോറിൽ രക്തസ്രാവത്തെ തുടർന്ന് മെഡിക്കൽ കോളജ് അതിതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ  പുലർച്ചെ 2.15 ഓടെയാണ് മരിച്ചത്. ഭാര്യ: ഹഫ്‌സത്ത് കൈതപ്പൊയിൽ. മക്കൾ: ഫാത്വിമ സഹല, ഫാത്വിമ സൽവ, ഫാത്വിമ സുബീഹ. പിതാവ്: പരേതനായ ചെങ്ങറ അബ്ദുർറഹ്‌മാൻ ഹാജി. മാതാവ്: ഫാത്വിമ. സഹോദരങ്ങൾ: യു പി ജലീൽ സഖാഫി, അബ്ബാസ് (ഒമാൻ), സൽമ കൊളത്തക്കര, ആമിന, ശംന കൊടുവള്ളി, സൈഫുന്നിസ ഓമശ്ശേരി. മയ്യിത്ത് നിസ്കാരം 9.30 ന് നടമ്മൽപൊയിൽ ഹസനി മസ്ജിദിലും പത്തിന് പുതിയോത്ത്  ജുമാ മസ്ജിദിലും നടക്കും. ഖബറടക്കം പുതിയോത്ത് ജുമാമസ്ജിദിൽ.