Connect with us

Kerala

സമസ്ത: സുലൈമാന്‍ മുസ്‌ലിയാരും കാന്തപുരവും വീണ്ടും നയിക്കും

Published

|

Last Updated

ഇ സുലൈമാന്‍ മുസ്‌ലിയാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, പി ടി കുഞ്ഞമ്മു മുസ്ലിയാര്‍ കോട്ടൂര്‍

കോഴിക്കോട് | ഇ സുലൈമാന്‍ മുസ്‌ലിയാര്‍ പ്രസിഡന്റും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ജനറല്‍ സെക്രട്ടറിയുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 2020- 23 വര്‍ഷത്തേക്കുള്ള ഭാരവാഹികളേയും മുശാവറാംഗങ്ങളേയും (കൂടിയാലോചനാ സമിതി) തിരഞ്ഞെടുത്തു. പി ടി കുഞ്ഞമ്മു മുസ്ലിയാര്‍ കോട്ടൂര്‍ ആണ് ട്രഷറര്‍. കാരന്തൂര്‍ മര്‍കസില്‍ നടന്ന പണ്ഡിത സമ്മേളനത്തോടനുബന്ധിച്ച് ചേര്‍ന്ന ജനറല്‍ ബോഡിയാണ് പുതിയ സാരഥികളെ തിരഞ്ഞെടുത്തത്.

മറ്റു ഭാരവാഹികള്‍:സയ്യിദ് അലി ബാഫഖി കൊയിലാണ്ടി, എം അലികുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, പി എ ഹൈദ്രോസ് മുസ്‌ലിയാര്‍ കൊല്ലം (വൈസ് പ്രസിഡണ്ടുമാര്‍), പി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പൊന്മള, എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, അബ്ദുറഹ്മാന്‍ സഖാഫി പേരോട് (സെക്രട്ടറിമാര്‍).
വിവിധ ജില്ലകളില്‍ നിന്നുള്ള മുശാവറ അംഗങ്ങളാണ് പണ്ഡിത സമ്മേളനത്തില്‍ കേന്ദ്ര കൂടിയാലോചനാ സമിതി(മുശാവറ)യെ തിരഞ്ഞെടുത്തത്.

സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമ്മേളനത്തില്‍
പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. വിശ്വാസ ശാസ്ത്രം, കര്‍മ ശാസ്ത്രം, തസ്വവ്വുഫ്, പ്രസ്ഥാനം, മുന്നേറ്റ ചുവടുകള്‍ എന്നീ സെഷനുകള്‍ക്ക് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, പി എ ഹൈദറോസ് മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീല്‍ അല്‍ബുഖാരി, എ പി മുഹമ്മദ് മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ചെറുശോല അബ്ദുല്‍ ജലീല്‍ സഖാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സംഘടനയുടെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച് പുതുതായി നിലവില്‍ വന്ന മേഖല ഭാരവാഹികളും വിവിധ ജില്ലാ മുശാവറ അംഗങ്ങളുമുള്‍ക്കൊള്ളുന്ന പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.

കഴിഞ്ഞ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ അവലോകന റിപ്പോര്‍ട്ടില്‍ നടന്ന വിശദമായ ചര്‍ച്ചയെ തുടര്‍ന്ന് പ്രസ്ഥാനം അടുത്ത വര്‍ഷം നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ വിഷനും സംഘടനയുടെ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതിയും രൂപപ്പെടുത്തി. പദ്ധതി കരട് വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി അവതരിപ്പിച്ചു.

മുശാവറ (കൂടിയാലോചനാ സമിതി അംഗങ്ങള്‍): സയ്യിദ് ഇബ്‌റാഹീം ഖലില്‍ ബുഖാരി കടലുണ്ടി, കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, പി വി മുഹ്യുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ താഴപ്ര, പി ഹസന്‍ മുസ്‌ലിയാര്‍ വയനാട്, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, പി ഹംസ മുസ്‌ലിയാര്‍ മഞ്ഞപ്പറ്റ, കെ പി അബുബക്കര്‍ മുസ്‌ലിയാര്‍ വെമ്പേനാട്, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, വി മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ പൊന്മള, എം അബ്ദുറഹ്മാന്‍ ബാവ മുസ്‌ലിയാര്‍ കോടമ്പുഴ, ടി കെ അബ്ദുല്ല മുസ്‌ലിയാര്‍ താനാളൂര്‍, സി മുഹമ്മദ് ഫൈസി പന്നൂര്‍, എച്ച് ഇസ്സുദ്ദീന്‍ സഖാഫി കണ്ണനല്ലൂര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, വി പി മൊയ്തു ഫൈസി വില്ല്യാപ്പള്ളി, അബൂഹനീഫല്‍ ഫൈസി തെന്നല, അബ്ദുറഹ്മാന്‍ ഫൈസി മാരായമംഗലം, അബ്ദുറഹ്മാന്‍ ഫൈസി വണ്ടൂര്‍, മുഖ്താര്‍ ഹസ്‌റത്ത് പാലക്കാട്, കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശോല, സയ്യിദ് ഫസല്‍ കോയമ്മ എട്ടിക്കുളം, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, എ ത്വാഹാ മുസ്‌ലിയാര്‍ കായംകുളം, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, അബ്ദുന്നാസര്‍ അഹ്‌സനി ഒളവട്ടൂര്‍, അബൂബക്കര്‍ ഫൈസി കൈപ്പാണി, ഐ എം കെ ഫൈസി കല്ലൂര്‍, എം വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ പരിയാരം, മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ പുറക്കാട്, പി എസ് കെ മൊയ്തു ബാഖവി മാടവന. ക്ഷണിതാക്കള്‍: പി അലവി സഖാഫി കൊളത്തൂര്‍, എം. അബ്ദുറഹ്മാന്‍ സഖാഫി തിരുവനന്തപുരം, ഡോ. എ പി അബ്ദുല്‍ഹക്കീം അസ്ഹരി.