എല്‍ ഡി എഫ് വികസന മുന്നേറ്റ ജാഥകള്‍ക്ക് 13ന് തുടക്കം

Posted on: February 4, 2021 6:57 pm | Last updated: February 4, 2021 at 6:57 pm

തിരുവനന്തപുരം | എല്‍ ഡി എഫിന്റെ വികസന മുന്നേറ്റ ജാഥകള്‍ക്ക് 13ന് തുടക്കമാകും. നവകേരള സൃഷ്ടിക്കായി വീണ്ടും എല്‍ ഡി എഫ് എന്നതാണ് ജാഥയുടെ മുദ്രാവാക്യം.
ഫെബ്രുവരി 13-ന് കാസര്‍കോട് നിന്ന് ആരംഭിക്കുന്ന ജാഥ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ അറിയിച്ചു. വിജയരാഘവന്‍ നേതൃത്വം നല്‍കുന്ന ജാഥ തൃശൂരില്‍ സമാപിക്കും.

ഫെബ്രുവരി 14-ന് എറണാകുളത്ത് നിന്നും ആരംഭിക്കുന്ന തെക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥ സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. സി പി ഐ നേതാവ് ബിനോയ് വിശ്വം നയിക്കുന്ന ജാഥ തിരുവനന്തപുരത്ത് സമാപിക്കും. ഫെബ്രുവരി 26നാണ് ഇരു ജാഥകളുടെയും സമാപനം.