Kerala
ഇന്ത്യക്ക് നാല് തലസ്ഥാനങ്ങള്‍ വേണമെന്ന് മമത

കൊല്‍ക്കത്ത | ഇന്ത്യക്ക് നാല് രാജ്യതലസ്ഥാനങ്ങള്‍ വേണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കോല്‍ക്കത്തയില്‍ ഇരുന്നാണ് ഇംഗ്ലീഷുകാര്‍ രാജ്യം മുഴുവന്‍ ഭരിച്ചത്. പാര്‍ലമെന്റ് സമ്മേളനങ്ങള്‍ എന്തിനാണ് ഡല്‍ഹിയില്‍ മാത്രം നടത്തുന്നത്. ഡല്‍ഹിയിലുള്ള എല്ലാവരും പുറത്തുനിന്നും എത്തിയവരാണ്. ഊഴംവച്ച് പാര്‍ലമെന്റ് സമ്മേളനങ്ങള്‍ രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ നടത്തണമെന്നും മമത പറഞ്ഞു. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 124-ാം ജന്മദിനാഘോഷത്തിലായിരുന്നു മമതയുടെ നിര്‍ദേശം.
എന്തുകൊണ്ടാണ് ആന്ധ്രാപ്രദേശിലോ തമിഴ്നാട്ടിലോ കേരളത്തിലോ പാര്‍ലിമെന്റിന്റെ ഒരു സമ്മേളനം നടത്തിക്കൂട. എന്തുകൊണ്ട് ഉത്തര്‍പ്രദേശിലോ പഞ്ചാബിലോ രാജസ്ഥാനിലോ മധ്യപ്രദേശിലോ നടത്തിക്കൂട. എന്തുകൊണ്ടാണ് ബീഹാറിലോ ഒഡീഷയിലോ ബംഗാളിലോ, കോല്‍ക്കത്തയിലോ പാടില്ല. എന്തുകൊണ്ടാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടത്തിക്കൂടയെന്നും മമത ചോദിച്ചു.
കേന്ദ്ര സര്‍ക്കാര്‍ പുതിയ പാര്‍ലലിമന്റ് നിര്‍മിക്കുന്നു. പുതിയ വിമാനങ്ങള്‍ വാങ്ങുന്നു. എന്നാല്‍ എന്തുകൊണ്ടാണ് നേതാജി സുഭാഷ് ചന്ദ്രബോസിന് സ്മാരകം നിര്‍മിക്കാത്തതെന്നും മമത ചോദിച്ചു.