Connect with us

Science

കത്തിജ്വലിക്കുന്ന ന്യൂട്രോണ്‍ നക്ഷത്രത്തിന്റെ ചിത്രം പുറത്തുവിട്ട് നാസ

Published

|

Last Updated

വാഷിംഗ്ടണ്‍ | ഒരു സൂപ്പര്‍നോവ ഭാഗത്തിന്റെ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ന്യൂട്രോണ്‍ നക്ഷത്രത്തിന്റെ ചിത്രം പുറത്തുവിട്ട് നാസ. നാസയുടെ ചാന്ദ്ര എക്‌സ്‌റേ ഒബ്‌സര്‍വേറ്ററി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ചിത്രം പങ്കുവെക്കപ്പെട്ടത്. ആര്‍ സി ഡബ്ല്യു 103 എന്ന സൂപ്പര്‍നോവ ഭാഗത്തിന്റെ മധ്യത്തിലാണ് കത്തിജ്വലിക്കുന്ന ന്യൂട്രോണ്‍ നക്ഷത്രമുള്ളത്.

പഞ്ചസാര ക്യൂബിന്റെ വലുപ്പത്തിലുള്ള വസ്തുക്കള്‍ അടുക്കിവെച്ചത് പോലെയാണ് ഈ ന്യൂട്രോണ്‍ സ്റ്റാര്‍ ഉള്ളത്. ഇതിന് 100 കോടി ടണ്‍ ഭാരം വരും. ഏകദേശം എവറസ്റ്റ് പര്‍വതത്തിന്റെ ഭാരം.

കൂറ്റന്‍ നക്ഷത്രം ചിന്നിച്ചിതറുമ്പോള്‍ ബാക്കിയാകുന്ന പ്രധാന ഭാഗമാണ് ന്യൂട്രോണ്‍ നക്ഷത്രം. സൂപ്പര്‍നോവ വിസ്‌ഫോടനത്തില്‍ ബാക്കിയാകുന്നതാണ് സൂപ്പര്‍നോവ ഭാഗം. കോസ്മിക് തരംഗങ്ങളെ വേഗത്തിലാക്കുക, കൂറ്റന്‍ ഭാഗങ്ങളെ കൊണ്ട് ഗ്യാലക്‌സികളെ സമ്പുഷ്ടമാക്കുക തുടങ്ങിയ ഉത്തരവാദിത്വങ്ങളാണ് ഇവ വഹിക്കുന്നത്.