Idukki
മന്ത്രി മണിയുടെ മകള്‍ സതി കുഞ്ഞുമോന് വിജയം
		
      																					
              
              
            
ഇടുക്കി | മന്ത്രി എം എം മണിയുടെ മകള്‍ സതി കുഞ്ഞുമോന് ജയം. രാജാക്കാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ നിന്നാണ് സതി വിജയിച്ചത്. ഇത് മൂന്നാം തവണയാണ് സതി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയം നേടുന്നത്. കഴിഞ്ഞ തവണ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.
തന്റെ വീട് ഉള്‍പ്പെടുന്ന എന്‍ ആര്‍ സിറ്റി രണ്ടാം വാര്‍ഡില്‍ നിന്ന് രണ്ട് തവണയാണ് സതി വിജയിച്ചത്. സി പി എം ജില്ലാ കമ്മിറ്റി അംഗം വി എ കുഞ്ഞുമോനാണ് സതിയുടെ ഭര്‍ത്താവ്.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
