Connect with us

Kerala

ഇടതുപക്ഷം ചരിത്ര വിജയം നേടും; വിവാദങ്ങളില്‍ ക്ഷീണിച്ചത് ആരെന്ന് വോട്ടെണ്ണുമ്പോള്‍ ബോധ്യമാകും- മുഖ്യമന്ത്രി

Published

|

Last Updated

കണ്ണൂര്‍ | എല്‍ ഡി എഫിന് ചരിത്ര വിജയം സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ പ്രതിലോമ ശക്തികളെയും അതിജീവിച്ച് ഐതിഹാസിക വിജയം ഇടതിനുണ്ടാകും. കഴിഞ്ഞ രണ്ട് ഘട്ടത്തിലും വലിയ പിന്തുണ എല്‍ ഡി എഫിന് ലഭിച്ചിട്ടുണ്ട്. ഞങ്ങളുടേത് അല്ലാത്ത പ്രദേശങ്ങളും ഞങ്ങളുടേതായി മാറാന്‍ പോകുകയാണ്. കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നതിനോടുള്ള ജനങ്ങളുടെ പ്രതികരണം തിരഞ്ഞെടുപ്പില്‍ ഉണ്ടാകും. വോട്ടെണ്ണുമ്പോള്‍ ചിലര്‍ക്ക് ബോധ്യമാകും ആരാണ് ക്ഷീണിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നതില്‍ ഒരു പെരുമാറ്റ ചട്ട ലംഘനവുമില്ല. സംസ്ഥാനത്ത് കൊവിഡ് ചികിത്സ സൗജന്യമായാണ് നല്‍കിയത്. പിന്നെ ഒരു ചെറിയ കുത്തിവെപ്പിന് വേണ്ടി മാത്രം സര്‍ക്കാര്‍ പണം വാങ്ങുമെന്നാണോ കരുതുന്നത്. ജനങ്ങള്‍ക്ക് ഇതെല്ലാം ബോധ്യമുണ്ട്.

വെല്‍ഫെയര്‍ ബന്ധം മുസ്ലിം ലീഗിന്റെ രാഷ്ട്രീയ അടിത്തറ തകര്‍ക്കും. നാല് വോട്ടിന് വേണ്ടി വെല്‍ഫെയറുമായി കൂട്ടുകൂടുന്ന അല്‍പ്പത്തരമാണ് ലീഗും കോണ്‍ഗ്രസും നടത്തിയത്. ഇതിന് മുസ്ലിം ജനവിഭാഗം മറുപടി നല്‍കും. മുസ്ലിംങ്ങളിലെ ബഹുഭൂരിഭക്ഷവും മാറ്റനിര്‍ത്തുന്നവരാണ് ജമാഅത്തെ ഇസ്ലാമിക്കാരെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.