Connect with us

Gulf

മക്കയില്‍ രണ്ട് വാഹനാപകടങ്ങളില്‍ 10 പേര്‍ക്ക് പരുക്ക്

Published

|

Last Updated

മക്ക | ഗവര്‍ണറേറ്റില്‍ നടന്ന രണ്ട് വാഹനാപകടങ്ങളില്‍ 10 പേര്‍ക്ക് പരുക്കേറ്റു. മക്ക റെഡ് ക്രസന്റ് അതോറിറ്റിയുടെ വക്താവ് അബ്ദുല്‍ അസീസ് ബദുമാന്‍ അറിയിച്ചതാണ് ഈ വിവരം. അവാലി റോഡിലെ കിംഗ് ഫൈസല്‍ പാലത്തിലാണ് അപകടങ്ങള്‍ സംഭവിച്ചത്. ആദ്യത്തെ അപകടത്തില്‍ അഞ്ചു പേര്‍ക്കും, രണ്ടാമത്തേതില്‍ അഞ്ചു പേര്‍ക്കുമാണ് പരുക്കേറ്റത്.

ഉടന്‍ സംഭവ സ്ഥലത്തെത്തിയ പോലീസ്, റെഡ്ക്രസന്റ് ടീമുകള്‍ പരുക്കേറ്റവര്‍ക്ക് അടിയന്തര ശുശ്രൂഷ നല്‍കുകയും ഇവരെ അല്‍-നൂര്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിയിലേക്ക് മാറ്റുകയും ചെയ്തു.

Latest