Connect with us

Ongoing News

ട്വിന്റി-20: ഇന്ത്യക്ക് എതിരെ ഓസ്‌ട്രേലിയക്ക് 162 റണ്‍സ് വിജയലക്ഷ്യം

Published

|

Last Updated

കാന്‍ബറ | ഇന്ത്യക്ക് എതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്ക് 162 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു.

കെ എല്‍ രാഹുലിന്റെ അര്‍ധ സെഞ്ച്വറി (40 പന്തില്‍ 51)യും രവീന്ദ്ര ജഡേജയുടെ (23 പന്തില്‍ 44*) മികച്ച പ്രകടനവുമാണ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തിയത്. ഓസ്ട്രേലിയക്കായി മോയസ് ഹെന്റിക്വസ് നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.

ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണും ടി. നടരാജനും ഇടംനേടി. നടരാജന്റെ ട്വന്റി 20 അരങ്ങേറ്റമാണിത്. പേസ് ബൗളര്‍ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. സ്പിന്നര്‍മാരായ യുസ്വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും ടീമിലില്ല.