Connect with us

National

ബുറേവി കന്യാകുമാരി തീരത്തിന് 120 കി.മി അകലെയെത്തി; ജാഗ്രതയോടെ കേരളം

Published

|

Last Updated

കന്യാകുമാരി |  ശ്രീലങ്കയില്‍ കനത്ത നാശം വിതച്ച ബുറേവി ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തിന് അടുത്തെത്തി. ചുഴലിക്കാറ്റ് കന്യാകുമാരി തീരത്തിന് 120 കിലോമീറ്റര്‍ അടുത്തെത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബറേവി വൈകുന്നേരത്തോടെ തമിഴ്‌നാട് തീരം കടക്കുമെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ബുറേവിയുടെ വരവിന് മുന്നോടിയായി തമിഴ്‌നാട്ടില്‍ കനത്ത മഴ പെയ്യുന്നുണ്ട്. കന്യാകുമാരി ഉള്‍പ്പടെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയെ ഉള്‍പ്പടെ തീരമേഖലയില്‍ വിന്യസിച്ചു.

കേരളത്തിലും അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. തെക്കന്‍ കേരളത്തില്‍ ഇന്ന് രാത്രി മുതല്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ചുഴലിക്കാറ്റ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്

വീശിയടിച്ച ബുറേവി ശ്രീലങ്കയില്‍ വന്‍ നാശനഷ്ടം വിതച്ചതായാണ് റിപ്പോര്‍ട്ട്. ജാഫ്നയിലെ വാല്‍വെട്ടിത്തുറൈയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. മുല്ലൈത്തീവ്, കിളളിഗോച്ചി മേഖലകളില്‍ കനത്ത പേമാരിയും കാറ്റും തുടരുകയാണ്.