Connect with us

Fact Check

FACT CHECK: വൈറലായ ചിത്രം വ്യാജമെന്ന ബി ജെ പി വാദം ശരിയോ? കര്‍ഷകന് പരുക്കേറ്റിട്ടില്ലേ

Published

|

Last Updated

ന്യൂഡല്‍ഹി | പ്രക്ഷോഭത്തിന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട കര്‍ഷകരെ ഹരിയാനയില്‍ വെച്ച് ക്രൂരമായി തല്ലിച്ചതച്ച ഫോട്ടോകള്‍ ഏറെ ചര്‍ച്ചയായിരുന്നു. ഒരു വയോധികനായ കര്‍ഷകനെ പോലീസുകാരന്‍ ലാത്തി കൊണ്ട് ശക്തമായി അടിക്കുന്ന ഫോട്ടോയും വീഡിയോയും വൈറലായിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്നും ലാത്തി കര്‍ഷകന് കൊണ്ടിട്ടില്ലെന്നുമാണ് ബി ജെ പി വാദിക്കുന്നത്. ഇതിന്റെ സത്യാവസ്ഥയറിയാം:

അവകാശവാദം: ബി ജെ പിയുടെ ഐ ടി സെല്‍ മേധാവി അമിത് മാളവ്യയാണ് ഒരു വീഡിയോ ക്ലിപ്പുമായി ലാത്തിയടിയേറ്റില്ലെന്ന അവകാശവാദവുമായി രംഗത്തെത്തിയത്. ക്രോപ് ചെയ്ത ഒരു വീഡിയോയും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. പോലീസുകാരന്‍ ലാത്തി വീശുന്നതാണ് വീഡിയോയിലുള്ളത്. വൃദ്ധകര്‍ഷകന് അടി കൊണ്ട് പരുക്കേറ്റിട്ടില്ലെന്നും മാളവ്യ അവകാശപ്പെടുന്നു.

യാഥാര്‍ഥ്യം: ഹരിയാന- ഡല്‍ഹി അതിര്‍ത്തിയില്‍ ഇപ്പോഴും തമ്പടിച്ച കര്‍ഷക സംഘത്തിലെ സുഖ്‌ദേവ് സിംഗ് എന്നയാളാണ് വൈറലായ ഫോട്ടോയിലും വീഡിയോയിലുമുള്ളത്. ഇദ്ദേഹത്തിന്റെ കൈയിലും പുറത്തും കാലിന്റെ പേശിയിലുമെല്ലാം ലാത്തിയടിയേറ്റതിന്റെ പാടുകള്‍ ഇപ്പോഴുമുണ്ട്. തനിക്ക് പരുക്ക് പറ്റിയിട്ടില്ലെന്ന് പറയുന്നവര്‍ തന്റെയടുക്കല്‍ വന്നാല്‍ പരുക്ക് കാട്ടിത്തരാമെന്നും പറയുന്നു സുഖ്‌ദേവ് സിംഗ്. പഞ്ചാബിലെ കാപുര്‍തലയിലെ സംഗോലയിലാണ് സിംഗിന്റെ സ്വദേശം.

Latest