അബ്ദുല്ലക്കുട്ടിയുടെ അനിയന്‍ കണ്ണൂരില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി

Posted on: November 20, 2020 8:13 am | Last updated: November 20, 2020 at 8:13 am

കണ്ണൂര്‍ | ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുല്ലകുട്ടിയുടെ അനുജന്‍ എ പി ശറഫൂദ്ദീന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി.
അബ്ദുല്ലക്കുട്ടിയുടെ നാടായ നാറാത്ത് പഞ്ചായത്തിലെ 17-ാം വാര്‍ഡ് കമ്പിലില്‍ നിന്നാണ് ശറഫുദ്ദീന്‍ മത്സരിക്കുന്നത്. നാറാത്ത് അബ്ദുല്ലക്കുട്ടിയുടെ തറവാട് വീടിന് സമീപം തന്നെയാണ് ശറഫുദ്ദീന്‍ താമസിക്കുന്നത്.

കുമ്മനം രാജശേഖരന്‍, പി കെ കൃഷ്ണദാസ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ തഴഞ്ഞ് കഴിഞ്ഞ സെപ്തംബര്‍ 26നാണ് അബ്ദുല്ലക്കുട്ടിയെ ബി ജെ പിയുടെ ദേശീയ ഉപാധ്യക്ഷനാക്കിയത്. ഇതില്‍ പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന് എതിര്‍പ്പ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.