Connect with us

Covid19

സഊദിയില്‍ ഇതിനകം കൊവിഡ് ബാധിച്ച് മരിച്ചത് 5605 പേര്‍

Published

|

Last Updated

ദമാം | സഊദിയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 5605ലെത്തി. ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 15 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് 412 പേര്‍ രോഗമുക്തി നേടുകയും 311 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ 352,160 പേര്‍ക്കാണ് രോഗം സ്ഥിഥീകരിച്ചത്. ഇവരില്‍ 339,114 പേര്‍ രോഗമുക്തി നേടി. 96.29 ശതമാനണ് രോഗമുക്തി നിരക്ക്. 7441 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 798 പേരുടെ നില ഗുരുതരമാണ്.

 

---- facebook comment plugin here -----

Latest