Connect with us

Kerala

ഫാഷൻ ഗോൾഡ് തട്ടിപ്പ്: എംസി ഖമറുദ്ദീന് ജാമ്യമില്ല

Published

|

Last Updated

കാസർകോഡ് | ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ മഞ്ചേശ്വരം എംഎൽഎ എം.സി. ഖമറുദ്ദീന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഹൊസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

ഖമറുദ്ദീനാണ് തട്ടിപ്പിൻെറ മുഖ്യ സൂത്രധാരനെന്നും കേസ് റദ്ദാക്കാനാകില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ജ്വല്ലറിയുടെ പേരിൽ വ്യാപക തട്ടിപ്പ് നടന്നിട്ടുണ്ട്. നിരവധി പേരക്ക് പണം നഷ്ടമായി. തട്ടിയെടുത്ത പണം എവിടേക്ക് പോയെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്.

ജ്വല്ലറി ഡയറക്ടർ ആയ എം.സി കമറുദ്ദീനിനും കേസിൽ തുല്യ പങ്കാളിത്തം ഉണ്ടന്നും വഞ്ചന കേസ് റദ്ദാക്കിയാൽ അന്വേഷണം ആട്ടിമറിക്കപ്പെടുമെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

എഫ്ഐആർ റദ്ദാക്കണം എന്നവശ്യപ്പെട്ട് കമറുദ്ദീൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയും തള്ളി. അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ ഇടപെടനാകില്ലെന്ന് കോടതി അറിയിച്ചു

Latest