Connect with us

Kerala

റംസിയുടെ ആത്മഹത്യ; പ്രതി ഹാരിസിന് കോടതി ജാമ്യം നിഷേധിച്ചു

Published

|

Last Updated

കൊല്ലം | കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി ഹാരിസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹരജി തള്ളിയത്. മറ്റ് പ്രതികളുടെ ചോദ്യം ചെയ്യല്‍ നടന്നുവരികയാണെന്നും പ്രതിക്ക് ജാമ്യം നല്‍കുന്നത് തെളിവ് നശിപ്പിക്കാന്‍ ഇടയാക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇത് അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്.

വിവാഹ വാഗ്ദാനം നല്‍കി ഹാരിസ് വഞ്ചിച്ചതിനെ തുടര്‍ന്നാണ് റംസി ആത്മഹത്യ ചെയ്തത്. ഒന്നര മാസത്തോളമായി റിമാന്‍ഡില്‍ കഴിയുന്ന ഹാരിസ് റിമാന്‍ഡ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഹാരിസ് ജാമ്യത്തിന് അപേക്ഷിച്ചത്.