ഇന്ത്യയുടെ ഒരിഞ്ച് ഭൂമിയും കൈയടക്കാന്‍ ആരെയും അനുവദിക്കില്ല: രാജ്‌നാഥ് സിംഗ്

Posted on: October 25, 2020 2:36 pm | Last updated: October 25, 2020 at 2:36 pm

ന്യൂഡല്‍ഹി |  അതിര്‍ത്തിയില്‍ ഒരിഞ്ച് ഭൂമി പോലും കൈയടക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. സിക്കിമിലെ ഷെറാതങ്ങില്‍ നവരാത്രി ഉത്സവത്തിന്റെ ഭാഗമായുള്ള ആയുധ പൂജ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ എല്ലാ കാലവും സമാധാനമാണ് ആഗ്രഹിക്കുന്നത്. അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യഥാര്‍ഥ നിയന്ത്രണ രേഖയില്‍നിന്ന് രണ്ടു കിലോമീറ്റര്‍ മാത്രം അകലെയുള്ള കേന്ദ്രത്തിലാണു പൂജ നടന്നത്.