Connect with us

Kerala

ജസ്റ്റിസ് പി എ മുഹമ്മദ് അന്തരിച്ചു

Published

|

Last Updated

കൊച്ചി | കേരള ഹൈക്കോടതി മുന്‍ ജഡ്ജിയും സ്വശ്രയ പ്രവേശന മോല്‍നോട്ട സമിതിയുടെ മുന്‍ അധ്യക്ഷനുമായ ജസ്റ്റിസ് പി എ മുഹമ്മദ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിലിരിക്കെ ഇന്ന് രാത്രിയോടെയാണ് മരിച്ചത്. ഹൈക്കോടതിയില്‍ അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെക്കുറിച്ച് അന്വേഷിക്കുന്ന കമ്മിഷന്‍ അധ്യക്ഷനായിരുന്നു.

1964 മുതല്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ച അദ്ദേഹം 1992ലാണ് കേരള ഹൈക്കോടതിയിലെ ജഡ്ജായി നിയമിതനാകുന്നത്. ജസ്റ്റിസ് പി എ മുഹമ്മദിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.