Connect with us

Socialist

രണ്ട് വ്യത്യസ്ത മാതൃകകള്‍

Published

|

Last Updated

ചോദ്യങ്ങളെ ഭയന്ന് സ്വയം കെട്ടി നിര്‍മിച്ച ദന്തഗോപുരത്തില്‍ തന്റെ പ്രതിച്ഛായ മിനുക്കാന്‍ അഹോരാത്രം പരിശ്രമിക്കുന്ന നരേന്ദ്ര മോദിയും എല്ലാ ചോദ്യങ്ങളും സധൈര്യം നേരിടുന്ന രാഹുല്‍ ഗാന്ധിയും രണ്ട് വ്യത്യസ്ത മാതൃകകളാണെന്ന് പാര്‍ലിമെന്റംഗവും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ കെ സി വേണുഗോപാല്‍. ഊതി വീര്‍പ്പിച്ച പ്രതിച്ഛായ നഷ്ടമാവുമെന്ന ഭയമില്ലാതിരിക്കുകയും മൂടി വെക്കാന്‍ ഒന്നും തന്നെ അവശേഷിക്കുകയോ ചെയ്യാത്ത നേതാക്കള്‍ക്ക് മാത്രമേ സധൈര്യം മാധ്യമങ്ങളെ നേരിടാനാവൂ. അല്ലെങ്കില്‍ വെള്ളം കുടിക്കാനും അഭിമുഖത്തില്‍ നിന്ന് ഇറങ്ങിപ്പോവാനുമേ കഴിയൂവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ജനാധിപത്യത്തില്‍ അടിസ്ഥാനപരമായി വേണ്ടത് സുതാര്യതയാണ്. ജനങ്ങള്‍ക്ക് വ്യക്തമാവും വിധം ചോദ്യങ്ങള്‍ നേരിടാനും മറുപടി നല്‍കാനും സാധിക്കുമ്പോഴേ ആ സുതാര്യത നടപ്പിലാവൂ. ഇവിടെയാണ് രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ പത്ര സമ്മേളനമടക്കമുള്ള മാധ്യമങ്ങളോടുള്ള ഇടപെടലുകള്‍ പ്രസക്തമാവുന്നത്.

ഏതു പ്രകോപനപരമായ ചോദ്യങ്ങളും മാധ്യമങ്ങള്‍ക്കു രാഹുല്‍ ഗാന്ധിയോട് ചോദിക്കാം. ഏതു ആരോപണത്തിനും മറുപടി തേടാം. ഏതു സംശയങ്ങള്‍ക്കും വ്യക്തത വരുത്താമെന്നും അദ്ദേഹം കുറിച്ചു. പോസ്റ്റിന്റെ പൂര്‍ണരൂപം:

https://www.facebook.com/kcvenugopalaicc/posts/3236250096497496