Connect with us

Covid19

ദുഷ്യന്ത് ചൗതാലക്ക് കൊവിഡ്

Published

|

Last Updated

ചണ്ഡീഗഢ് | ഹരിയാന ഉപമുഖ്യമന്ത്രിയും ജനനായക ജനതാ പാർട്ടി നേതാവുമായ ദുഷ്യന്ത് ചൗതാലക്ക് കൊവിഡ് സ്ഥിരീകരിച്ചു. തനിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചെന്നും താനുമായി സമ്പർക്കം പുലർത്തിയവർ പരിശോധന നടത്തണമെന്നും ആവശ്യപ്പെടുന്ന വീഡിയോ അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ചൗധരി ദേവി ലാലിന്റെ ചെറുമകനാണ് ദുഷ്യന്ത് ചൗതാല.

മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിനും നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കൊവിഡ് കണക്കനുസരിച്ച് സംസ്ഥാനത്ത് നിലവിൽ 11,822 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 1,21,500 പേർ രോഗമുക്തി നേടിയപ്പോൾ 1,491 പേർ മരണത്തിന് കീഴടങ്ങി.

Latest