മോട്ടൊറോളയുടെ മടക്കാവുന്ന 5ജി ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍

Posted on: October 5, 2020 3:00 pm | Last updated: October 5, 2020 at 3:00 pm

ന്യൂഡല്‍ഹി | മോട്ടൊറോളയുടെ മടക്കി ഉപയോഗിക്കാവുന്ന 5ജി കരുത്തോടെയുള്ള പുതിയ മോഡല്‍ ഇന്ത്യയില്‍ ഇറക്കി. മോട്ടൊറോള റേസര്‍ 5ജി എന്നാണ് ഇതിന്റെ പേര്. നിലവിലെ മോട്ടൊറോള റേസറിന്റെ പിന്‍ഗാമിയായാണ് പുതിയ മോഡല്‍ ലെനോവോയുടെ ഉടമസ്ഥതയിലുള്ള കമ്പനി ഇറക്കിയത്.

8ജിബി+ 256ജിബി മോഡലിന് 124,999 രൂപയാണ് വില. ഫ്ളിപ്കാര്‍ട്ടിലും മറ്റ് ചില്ലറ വില്‍പ്പന ശാലകളിലും ഒക്ടോബര്‍ 12 മുതല്‍ ഫോണ്‍ ലഭ്യമാകും. പോളിഷ് ഗ്രാഫൈറ്റ് കളറില്‍ ലഭിക്കുന്ന ഫോണിന്റെ ബുക്കിംഗ് ആരംഭിച്ചു.

48 മെഗാപിക്‌സല്‍ ആണ് പ്രൈമറി ക്യാമറ. ഒ ഐ എസ്, ലേസര്‍ ഓട്ടോഫോകസ് ടെക്‌നോളജി തുടങ്ങിയ സവിശേഷതകളുമുണ്ട്. 20 മെഗാപിക്‌സല്‍ ആണ് സെക്കന്‍ഡറി ക്യാമറ. 2800 എം എ എച്ച് ആണ് ബാറ്ററി. 15 വാട്ട് ടര്‍ബോപവര്‍ അതിവേഗ ചാര്‍ജിംഗ് സവിശേഷതയുമുണ്ട്.

ALSO READ  ബജറ്റ് ഫോണ്‍ വിപണിയിലെത്തിച്ച് സാംസംഗ്; ഇരട്ട സെല്‍ഫി ക്യാമറാ മോഡലുമായി മോട്ടോറോള