Kerala
മലപ്പുറത്ത് 150 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍

മലപ്പുറം | മലപ്പുറത്ത് 150 കിലോ കഞ്ചാവ് പിടികൂടി. സ്റ്റേഷനറി ഉത്പ്പന്നങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് വണ്ടൂരില്‍ വച്ച് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ചെര്‍പ്പുളശേരി സ്വദേശി ജാബിര്‍, ആലുവ സ്വദേശികളായ മിഥുന്‍, സുജിത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. എക്സൈസും ആന്റി നാര്‍കോട്ടിക് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
---- facebook comment plugin here -----