Connect with us

National

ഷോപ്പിയാന്‍ വ്യാജ ഏറ്റുമുട്ടല്‍: രണ്ട് പേര്‍ അറസ്റ്റില്‍

Published

|

Last Updated

ശ്രീനഗര്‍| ഷോപ്പിയാന്‍ വ്യാജ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് രണ്ട് പേരെ ജമ്മു കശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും ജില്ലാ കോടതി എട്ട് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. രണ്ട് പേരെ അറസ്റ്റ് ചെയ്ത വിവരം മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരാണ് അറിയിച്ചത്. ക്രിമിനല്‍ ഗൂഡാലോചന കുറ്റം ചുമത്തിയാണ് രണ്ട് പേരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ഇരുവരെയും വിശദമായി ചോദ്യംചെയ്യുമെന്നും പോലീസ് പറഞ്ഞു. രജൗരി ജലിലയില്‍ ഷോപ്പിയാനിലെ വ്യാജ ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട സംഭവത്തിലെ അന്വേഷണം അവസാനഘട്ടത്തിലാണെന്ന് ഡി ജി പി ദില്‍ബഗ് സിംഗ് പറഞ്ഞു.

ജൂലൈ 18നാണ് അംഷിപോരയിലെ ഷോപ്പിയാനില്‍ മൂന്ന് പേരെ തീവ്രവാദികളെന്നാരോപിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. അതേസമയം, കൊല്ലപ്പെട്ടവര്‍ തങ്ങളുടെ കാണാതായ കുടുംബാംഗങ്ങളാണെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. കൊല്ലപ്പെട്ടവരുടെ ഡി എന്‍ എ പരിശോധനഫലത്തില്‍  രജൗരിയില്‍ നിന്ന് കാണാതായവരാണെന്ന് സ്ഥിരീകരിച്ചിരുന്നു.

Latest