Connect with us

Covid19

കൊവിഡ് 19: സഊദിയിൽ 30 മരണം

Published

|

Last Updated

ദമാം | സഊദിയിൽ  ഇരുപത്തിനാല്  മണിക്കൂറിനിടെ കൊവിഡ് ബാധിച്ച്  30 പേർ മരിച്ചു. ചികിത്സയിലായിരുന്ന 461 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മക്ക 07, ജിദ്ദ 04, റിയാദ് 04, അബഹ 03, ദമാം 02, ജിസാൻ 02, ഹാഇൽ 01, അൽ-മുബറസ് 01, ത്വാഇഫ്  01, റഫ്ഹ  01, തബൂക്ക്  01, അബൂഅരീഷ്  01, സബിയ  01, അൽ-ബഹ  01, എന്നീ പ്രദേശങ്ങളിലാണ് മരണങ്ങളുണ്ടായത്. ഇതോടെ ആകെ മരണങ്ങളുടെ എണ്ണം 4,655 ആയി.

പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 51 കുട്ടികളുണ്ട്. 332,790 രോഗികൾക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.  316,405 രോഗികൾക്ക് അസുഖം ഭേദമായതോടെ ആകെ രോഗമുക്തി നേടിയവരുടെ നിരക്ക് 95.07 ശതമാനമായി ഉയർന്നിട്ടുണ്ട്. ചികിത്സയിൽ കഴിയുന്ന രോഗികളുടെ നിരക്കിലും കുറവാണ് രേഖപ്പെടുത്തിരിക്കുന്നത്; 11,730. 1,035 പേരുടെ നില ഗുരുതരമായി തുടരുകയാണ്

---- facebook comment plugin here -----

Latest