Connect with us

Covid19

പത്തനംതിട്ടയില്‍ കൊവിഡ് കേസുകൾ ഏഴായിരത്തിലേക്ക്

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ടയില്‍ ഇന്ന് 329 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 261 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ 32 പേരുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയാണ്. ജില്ലയില്‍ ഇതുവരെ ആകെ 6991 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗമുക്തരായവരുടെ എണ്ണം 5235 ആണ്.

പത്തനംതിട്ട ജില്ലക്കാരായ 1714 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1644 പേര്‍ ജില്ലയിലും 70 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത, കൊവിഡ്19 ബാധിതരായ 296 പേര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 92 പേര്‍ ഐസൊലേഷനില്‍ ഉണ്ട്.

ജില്ലയില്‍ ആകെ 1411 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇതടക്കം 18354 പേര്‍ നിരീക്ഷണത്തിലാണ്. 2291 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 5.94 ശതമാനമാണ്.

Latest