Connect with us

Uae

സലീംഷാക്ക് ദുബൈ ഐസിഎഫിന്റെ ആദരം

Published

|

Last Updated

ദുബൈ  | കൊവിഡ് പ്രതിരോധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രദ്ധേയമായ നേതൃതം നല്‍കിയ സാമൂഹ്യപ്രവര്‍ത്തകന്‍ സലീംഷായെ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) ദുബൈ സെന്‍ട്രല്‍ കമ്മിറ്റി ആദരിച്ചു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി മെമെന്റോ നല്‍കി.

വതനി അല്‍ ഇമാറാത്ത്, യു എ ഇ ഫുഡ്ബാങ്ക്, ദുബൈ പോലീസ് തുടങ്ങി വിവിധ അതോറിറ്റികളുമായി സഹകരിച്ച് വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് സലീംഷാ നേതൃത്വം നല്‍കിയത്. വതനി അല്‍ ഇമാറാത്ത് പ്രതിനിധിയായി ഐ സി എഫ് മര്‍കസ് വളണ്ടിയര്‍മാരുടെ സഹായത്താല്‍ 10 മില്യണ്‍ ഫുഡ് വിതരണം യു എ ഇ ഫുഡ് ബേങ്കുമായി ചേര്‍ന്ന് ഭക്ഷ്യകിറ്റ് വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. റമളാനില്‍ മാത്രം ദിനേന പതിനായിരക്കണക്കിനു ആളുകള്‍ക്കാണ് ഭക്ഷണവിതരണം നടത്താനായത്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അതോറിറ്റുകളുമായുള്ള സഹകരണത്തിന് തുടര്‍ന്നും എല്ലാവിധ ക്രമീകരണങ്ങളും ചെയ്യുമെന്ന് തൃശൂര്‍ സ്വദേശിയായ സലീംഷാ പറഞ്ഞു.
കരീം ഹാജി തളങ്കര, മുഹമ്മദ് പുല്ലാളൂര്‍, അബ്ദുസ്സലാം കോളിക്കല്‍, അശ്രഫ് പാലക്കോട്, മുഹമ്മദ് കുഞ്ഞിസഖാഫി കണ്ണപുരം, ഇസ്മായില്‍ കക്കാട് സംബന്ധിച്ചു.

Latest