ഈജിപ്തില്‍ ബി സി പത്താം നൂറ്റാണ്ടിലെ 30 മമ്മി ശവകുടീരങ്ങള്‍ കണ്ടെത്തി

Posted on: September 21, 2020 11:58 am | Last updated: September 21, 2020 at 11:58 am

കെയ്‌റോ | ഈജിപ്തില്‍ ബി സി പത്താം നൂറ്റാണ്ടിലെ 30 മമ്മി ശവകുടീരങ്ങള്‍ കണ്ടെത്തിയതായി ഈജിപ്ഷ്യന്‍ പുരാവസ്തുവകുപ്പ് മന്ത്രാലയം അറിയിച്ചു. ലക്‌സറിലെ പടിഞ്ഞാറന്‍ ഭൂപ്രദേശത്ത് മന്ത്രാലയം നടത്തിയ ഖനനത്തിലാണ് മമ്മികള്‍ കണ്ടെത്തിയത്. ബി സി പത്താം നൂറ്റാണ്ടില്‍ ജീവിച്ച 22ാം രാജവംശത്തിലെ 23 പുരുഷന്‍ന്മാരുടെയും അഞ്ച് സ്ത്രീകളുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങളാണ് മമ്മിയില്‍ അടക്കം ചെയ്തിരിക്കുന്നത്.

പുരാതന വാസ്തുശില്‍പ മാതൃകയില്‍ നിര്‍മിച്ചവയാണ് കണ്ടെത്തിയ മമ്മികള്‍. ഇവയ്ക്ക് കേടുപാടുകള്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്നും പതിനെട്ടാം നൂറ്റാണ്ടിന് ശേഷം ആദ്യമായാണ് ഇത്രയധികം മമ്മികള്‍ കണ്ടെടുക്കുന്നതെന്നും പുരാവസ്തു മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.