Connect with us

Covid19

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്ക് കൊവിഡ്

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് കൊവിഡ്. മന്ത്രി തന്നെയാണ് താന്‍ കൊവിഡ് പോസിറ്റീവാണെന്ന വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. നിലവില്‍ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും മുന്‍കരുതല്‍ എടുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശ പ്രകാരം നടത്തിയ ചെക്കപ്പില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നുവെന്നും അതിനാല്‍ സ്വയം ഐസോലേറ്റ് ചെയ്യുകയാണെന്നും മന്ത്രി ട്വീറ്റില്‍ പറഞ്ഞു.

---- facebook comment plugin here -----

Latest