Connect with us

Kerala

കനത്ത മഴക്കു സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഏഴു ജില്ലകളില്‍ ഇന്നും അടുത്ത ദിവസങ്ങളിലും കനത്ത മഴ പെയ്‌തേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തിലാണിത്. എറണാകുളം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് മഴ പെയ്യാന്‍ സാധ്യതയുള്ളത്.

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.