Connect with us

Covid19

കൊവിഡ്- 19: സംസ്ഥാനത്ത് ഇന്ന് നാല് മരണം

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ്- 19 ബാധിച്ച് കേരളത്തില്‍ ഇന്ന് നാല് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം, കോഴിക്കോട്, കൊല്ലം ജില്ലകളിലാണ് മരണങ്ങളുണ്ടായത്. മലപ്പുറത്ത് രണ്ടും കോഴിക്കോട്, കൊല്ലം ജില്ലകളില്‍ ഓരോ ആള്‍ വീതവുമാണ് മരിച്ചത്.

പാരപ്പിള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സിയിലിരുന്ന പശ്ചിമ ബംഗാള്‍ സ്വദേശി സനാദന്‍ദാസ് ആണ് കൊല്ലത്ത് മരിച്ചത്. കോഴിക്കോട് തളിക്കുളങ്ങര സ്വദേശി ആലിക്കോയ, മലപ്പുറം കോഡൂര്‍ സ്വദേശി കോയക്കുട്ടി എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് മരിച്ചത്.

മലപ്പുറം രണ്ടത്താണി സ്വദേശി മൂസ മഞ്ചേരി മെഡിക്കല്‍ കോളജിലും കൊവിഡ് ബാധിച്ച് മരിച്ചു. ഇന്നലെ 13 പേര്‍ മരിച്ചിരുന്നു.

Latest