Connect with us

Saudi Arabia

കൊവിഡ്-19 :സഊദി അറേബ്യയില്‍ 42 മരണം: 2745 പേര്‍ക്ക് രോഗമുക്തി

Published

|

Last Updated

ദമാം  |ഇരുപത്തിനാല് മണിക്കൂറിനിടെ സഊദിഅറേബ്യയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 42 പേര്‍ മരിക്കുകയും ,2745 പേര്‍ രോഗമുക്തി നേടുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു

ജിദ്ദ 09,ബുറൈദ 04,റിയാദ് 03,അല്‍ -ഹുഫൂഫ് 03,തായിഫ് 03,ഹാഇല്‍ 03,ബൈഷ് 03,ഹഫര്‍ അല്‍ ബാത്തിന്‍ 02,അബൂ ആരീഷ് 02,മക്ക 01,തബൂക്ക് 01,അറാര്‍ 01,അല്‍മുബറസ് 01,മഹായില്‍ 01,അല്‍ബഹ 01,ഖമീസ് മുശൈത്ത് 01,നജ്റാന്‍ 01,അല്‍ദായര്‍ 01,സാറാത് ഉബൈദ 1 എന്നീ പ്രദേശങ്ങളിലാണ് തിങ്കളാഴ്ച്ച കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചത്

രാജ്യത്ത് ഇതുവരെ 308654 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവരില്‍ 282,888 പേര്‍ ഇതിനകം രോഗമുക്തി നേടിതോടെ രോഗമുക്തരായവരുടെ നിരക്ക് 91.7 ശതമാനമായി ഉയര്‍ന്നു. 22075 പേരാണ് രോഗബാധിതരായി രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ചികിത്്‌സയില്‍ കഴിയുന്നവരില്‍ 1635 പേരുടെ നില ഗുരുതരമായതിനാല്‍ ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്