Connect with us

Kerala

എംഎ ബേബി കൊവിഡ് രോഗമുക്തനായി ആശുപത്രി വിട്ടു

Published

|

Last Updated

തിരുവനന്തപുരം | സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി കൊവിഡ് രോഗമുക്്തനാായി . കൊവിഡ് ബാധയെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു സമ്പര്‍ക്കത്തിലൂടെയാണ് എം എ ബേബിക്ക് രോഗം ബാധിച്ചത്. കൊവിഡ് പരിശോധനയില്‍ നെഗറ്റീവായതിനെ തുടര്‍ന്ന് അദ്ദേഹം ഇന്ന് ആശുപത്രി വിട്ടു. ഭാര്യ ബെറ്റിയും നേരത്തെ കൊവിഡ് മുക്തയായിയിരുന്നു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 1242 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1238 പേര്‍ ഇന്ന് രോഗമുക്തി നേടി. 1081 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്ത 95 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

Latest