Connect with us

Ongoing News

ഏതന്വേഷണത്തിനും ആയിരംവട്ടം തയ്യാർ: കെ ടി ജലീൽ

Published

|

Last Updated

തിരുവനന്തപുരം | യു എ ഇ കോൺസുലേറ്റിന്റെ റമസാൻ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ കേന്ദ്ര ധനകാര്യ മന്ത്രാലയം അന്വേഷണം നടത്താൻ തീരുമാനിച്ചതിനു പിന്നാലെ പ്രതികരണവുമായി മന്ത്രി കെ ടി ജലീൽ. ഏതന്വേഷണവും നേരിടാൻ ആയിരംവട്ടം തയ്യാറാണെന്നും ഇക്കാര്യം ഞാൻ നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

ഏത് ഏജൻസിക്ക് വേണമെങ്കിലും അന്വേഷിക്കാമെന്നും മടിയിൽ കനമില്ലാത്തവൻ ആരെപ്പേടിക്കാനാണെന്നും മന്ത്രി ചോദിച്ചു.

അതേ സമയം, ഗൺമാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്വയം നിരീക്ഷണത്തിൽ പോവാൻ തിരുവനന്തപുരം ഡി എം ഒ. കെ ടി ജലീലിനെ അറിയിച്ചു. പതിനാല് ദിവസത്തെ ക്വോറന്റൈന് ശേഷം ഇന്ന് നടത്തിയ ടെസ്റ്റിലാണ് ഗൺമാന്‌ കൊവിഡ് സ്ഥിരീകരിച്ചത്. ഉടൻ ആശുപത്രിയിലേക്ക് മാറ്റും. മന്ത്രിക്കും ഡ്രൈവർക്കും നെഗറ്റീവാണ്.  ക്വാറന്റൈനിൽ കഴിയുന്ന തന്നെ ആർക്ക് എപ്പോൾ വേണമെങ്കിലും ഫോണിൽ ബന്ധപ്പെടാവുന്നതാണെന്ന് കെ ടി ജലീൽ അറിയിച്ചു.

 

 

UAE കോൺസുലേറ്റ് വിതരണം ചെയ്ത റംസാൻ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് എനിക്കെതിരെ കേന്ദ്ര ധനകാര്യ മന്ത്രാലയം അന്വേഷണം നടത്താൻ തീരുമാനിച്ചതായി ദൃശ്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് കാണാനിടയായി. ഏതന്വേഷണവും നേരിടാൻ ആയിരംവട്ടം തയ്യാർ. ഇക്കാര്യം ഞാൻ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഏത് ഏജൻസിക്ക് വേണമെങ്കിലും അന്വേഷിക്കാം. മടിയിൽ കനമില്ലാത്തവന് ആരെപ്പേടിക്കാൻ?

ഞാനും എൻ്റെ ഗൺമാനും ഡ്രൈവറും പതിനാല് ദിവസത്തെ ക്വോറണ്ടൈന് ശേഷം ഇന്ന്‌ കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. എനിക്കും ഡ്രൈവർക്കും നെഗറ്റീവാണ്. ഗൺമാൻ്റെ ഫലം പോസിറ്റീവാണ്. അദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റും. ഞാനടക്കമുള്ളവരോട് കോറണ്ടൈനിൽ പോവാൻ തിരുവനന്തപുരം ഡി.എം.ഒ അറിയിച്ചിട്ടുണ്ട്. ആർക്ക് എപ്പോൾ വേണമെങ്കിലും എന്നെ ഫോണിൽ ബന്ധപ്പെടാവുന്നതാണ്

Latest